ട്രാഫിക്​ റോഡ്​ സുരക്ഷാ ബോധവത്​കരണത്തിന്​ തുടക്കമായി

തിരുവനന്തപുരം: സിറ്റി െപാലീസി​െൻറ ആഭിമുഖ്യത്തിൽ നഗരത്തിൽ 11 ദിവസത്തെ ട്രാഫിക് സുരക്ഷക്ക് തുടക്കമായി. ട്രാഫിക് ബോധവത്കരണം, ട്രാഫിക് നിയമം കർശനമായി നടപ്പാക്കൽ, റോഡുകളിെല അപാകതകളുണ്ടെങ്കിൽ അതു പരിഹരിക്കൽ എന്നിവ ഇതി​െൻറ ഭാഗമായി നടത്തുമെന്ന് സിറ്റി െപാലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. ഒാരോ ദിവസങ്ങളിലും പ്രത്യേകം ട്രാഫിക് ലംഘനങ്ങൾക്കെതിരാവും പരിശോധന നടത്തുക. ഇൗ മാസം നാലിന് നടത്തിയ ഡ്രൈവിൽ 150 പേരെ സിഗ്നൽ ലംഘിച്ചതിനും സീബ്രക്രോസിങ് ലംഘനം നടത്തിയതിനും പിടികൂടി. അഞ്ചിന് നടത്തിയ ഡ്രൈവിൽ മൊബൈൽ ഫോണിൽ സംസാരിച്ച് യാത്ര ചെയ്ത 30 ഒാളം പേർ കുടുങ്ങി. മദ്യപിച്ച് വാഹനമോടിച്ചവരെയും പിടികൂടി. ഇതോടൊപ്പം സ്കൂൾ/കോളജ് വിദ്യാർഥികൾക്കുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.