തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജത്തിെൻറ 14ാമത് വാർഷിക പൊതുയോഗം പഴയ കാരയ്ക്കാമണ്ഡപം കെ.കെ.എസ് ഓഫിസിൽ നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. കരമന-, കളിയിക്കാവിള ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് യോഗം പ്രമേയം പാസാക്കി. ഭാരവാഹികൾ: ടി.എസ്. കൃഷ്ണകുമാർ (പ്രസി.), സുരേഷ്നാഥ് (വൈ.പ്രസി.), വൈ.കെ. ഷാജി (സെക്ര.), മാധവി ടീച്ചർ (ജോ.സെക്ര.), ആർ.പി. അരുൺകുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.