കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വാസസ്​ഥലത്ത് കവര്‍ച്ച ശ്രമം

വട്ടിയൂര്‍ക്കാവ്: മേലത്തുമേലെയിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നിർമിച്ച ക്വാര്‍ട്ടേഴ്സിൽ കവര്‍ച്ച ശ്രമം. രണ്ട് ക്വാര്‍ട്ടേഴ്സുകളിലാണ് കവര്‍ച്ചശ്രമം നടന്നത്. വാതിലുകള്‍ തുറന്നനിലയില്‍ കണ്ടെത്തിയതോടെ സമീപവാസികള്‍ വിവരം വട്ടിയൂര്‍ക്കാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. ആള്‍പ്പാര്‍പ്പില്ലാത്ത ക്വാര്‍ട്ടേഴ്സുകള്‍ ആയതിനാല്‍ മോഷ്ടാക്കള്‍ക്ക് ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.