തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ത്രീയെ ആക്രമിച്ച ആർ.പി.എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്ത്രീയെ ആക്രമിച്ച ആർ.പി.എഫ് ഉദ്യോഗസ്ഥനായ കരിക്കകം ക്ഷേത്രത്തിന് സമീപം ടി.സി 19/ 1374 (4) ശ്രേയസ്സ് വീട്ടിൽ കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ഗുരുവായൂർ ക്ഷേത്രത്തിൽ പോയി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്ന സ്ത്രീയെയും കുട്ടിയെയും പിന്തുടരുകയും സ്ത്രീയും കുട്ടിയും ഒാേട്ടായിൽ കയറി പോകാൻ ശ്രമിക്കവെ തടഞ്ഞുനിർത്തുകയുമായിരുന്നു. താൻ പൊലീസുകാരനാണെന്നും ഒാേട്ടായിൽ ഇരിക്കുന്ന സ്ത്രീ അന്വേഷണത്തിൽ ഇരിക്കുന്ന കേസിലെ പ്രതിയാണെന്നും സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്യണമെന്നും ഇയാൾ പറഞ്ഞു. സ്ത്രീയെ ഒാേട്ടായിൽനിന്ന് വലിച്ചിറക്കുകയും ചെയ്തു. എന്നാൽ, ഇവർ ബഹളം വെച്ചതോടെ അയാൾ അവിടെനിന്ന് ഒാടി രക്ഷെപ്പട്ടു. തമ്പാനൂർ സ്റ്റേഷൻ ഹൗസ് ഒാഫിസർ വി. സജികുമാറിെൻറ നേതൃത്വത്തിൽ എസ്.െഎ സമ്പത്ത് കെ.എൽ, അലിഖാൻ, അനിൽകുമാർ, നിതിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.