വനിത സംഘടനകള്‍ക്ക് രാഷ്​ട്രീയം നോക്കാതെ യോജിക്കാനാകണം ^സിന്ധു സൂര്യകുമാര്‍

വനിത സംഘടനകള്‍ക്ക് രാഷ്ട്രീയം നോക്കാതെ യോജിക്കാനാകണം -സിന്ധു സൂര്യകുമാര്‍ തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയത്തിനും ഉപരിയായ ഐക്യം വനിത സംഘടനകള്‍ക്ക് ഉണ്ടാകേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് കേരള മഹിളാസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'മാധ്യമങ്ങളും സ്ത്രീ സമൂഹവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനയുഗത്തി​െൻറ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ജനയുഗം ഡെപ്യൂട്ടി കോഓഡിനേറ്റിങ് എഡിറ്റര്‍ ഗീത നസീര്‍, മഹിളാസംഘം ജില്ല പ്രസിഡൻറ് ഭാര്‍ഗവി തങ്കപ്പന്‍, ജില്ല സെക്രട്ടറി അഡ്വ. ഇന്ദിര രവീന്ദ്രന്‍, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.