ഉപരോധിച്ചു

തിരുവനന്തപുരം: ജില്ലയിലെ റേഷൻ വ്യാപാരികൾ സിവിൽ സപ്ലൈസ് കോർപറേഷൻ റീജനൽ ഒാഫിസ് ഉപരോധിച്ചു. സൈപ്ലകോയുടെ സബ് ഡിപ്പോകളിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് വാതിൽപ്പടി എത്തിക്കുേമ്പാൾ നൂറു കിലോക്ക് പത്തു കിലോയോളം കുറച്ചാണ് നൽകുന്നത്. തൂക്കം കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് റേഷൻ വ്യാപാരികൾ കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ഉപരോധം നടത്തിയത്. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേന്ദ്രൻ, ജില്ല പ്രസിഡൻറ് തലയൽ മധു, ജില്ല ജനറൽ സെക്രട്ടറി ശ്രീകാര്യം നടേശൻ, സംസ്ഥാന സെക്രട്ടറിമാരായ ഉഴമലയ്ക്കൽ വേണുേഗാപാൽ, സുഗതൻ, അംബുജാക്ഷൻ നായർ, ജില്ല ഭാരവാഹികളായ കവടിയാർ രാമചന്ദ്രൻ, ആറന്നൂർ ശിശുപാലൻ നായർ, എസ്. ഹേമചന്ദ്രൻ, ജെ. സുരേഷ്, പാച്ചല്ലൂർ സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.