കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു

പത്തനാപുരം: എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിവന്ന . ഒരാള്‍ക്ക് പരിക്ക്. പത്തനാപുരം കല്ലുംകടവ് കല്ലുവെട്ടാംകുഴി കൊമ്പാടിയില്‍ പരേതനായ ബിജു ജോര്‍ജി​െൻറ മകന്‍ ബിബിന്‍ ബി. ജോര്‍ജാണ് (24) മരിച്ചത്. പുലർച്ച രണ്ടോടെ ആലപ്പുഴ മണ്ണഞ്ചേരിയിലാണ് അപകടം. സുഹൃത്തിനെ നെടുമ്പാേശ്ശരി എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടശേഷം മടങ്ങവേയാണ് അപകടം. ബിബി​െൻറ സുഹൃത്തായ കല്ലുംകടവ് നല്ലവീട്ടില്‍കുറ്റിയില്‍ ജയിംസി​െൻറ മകന്‍ ജോഫിനാണ് (25) അപകടത്തില്‍ പരിക്കേറ്റത്. അപകടസ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവര്‍മാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് േമാര്‍ട്ടത്തിന് ശേഷം മൃതദേഹം ചായലോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിബി​െൻറ പിതാവ് ബിജു ഒരു വര്‍ഷം മുമ്പാണ് മരിച്ചത്. പത്തനാപുരം പോപുലര്‍ മോട്ടോഴ്സില്‍ ജീവനക്കാരനായ ബിബിന്‍ ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം അടൂര്‍ കടമ്പനാട് ഭദ്രാസന ജോയൻറ് സെക്രട്ടറിയാണ്. സംസ്കാരം പിന്നീട്. മാതാവ്: ജെസി. സഹോദരന്‍: ജുബിന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.