സി.പി.എം ജില്ല കമ്മിറ്റി: മൂന്നുപേരെ ഒഴിവാക്കി; ആറുപേരെ ഉൾപ്പെടുത്തി

കൊല്ലം: സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് മൂന്നു പേരെ ഒഴിവാക്കി. പുതുതായി ആറുപേരെ ഉൾപ്പെടുത്തി. ജില്ല കമ്മിറ്റി അംഗങ്ങളുടെ എണ്ണം 42ൽനിന്ന് 45 ആയി ഉയർത്തുകയും ചെയ്തു. കെ.ബി. അജയകുമാർ, വി.വി. ശശ്രീന്ദ്രൻ, കെ. തുളസീധരൻ എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന കമ്മിറ്റി അംഗമായ സൂസൻകോടിയും ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവായി. ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി ആർ. ബിജു, മഹിള അസോ. ജില്ല പ്രസിഡൻറ് രാധാമണി, പത്തനാപുരത്തുനിന്നുള്ള എൻ. ജഗദീശൻ, ചാത്തന്നൂർ ഏരിയായിൽനിന്നുള്ള എൻ. സന്തോഷ്, നെടുവത്തൂരിൽനിന്ന് പി. തങ്കപ്പൻപിള്ള, കൊല്ലം ഏരിയ സെക്രട്ടറി എ.എം. ഇക്ബാൽ എന്നിവരെയാണ് പുതുതായി ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. നടപടിക്ക് വിധേയനായി ജില്ല കമ്മിറ്റി ഒാഫിസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്തായ കെ.ബി. അജയകുമാറിനെ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. വി.വി. ശശ്രീന്ദ്രനെ ശാരീരിക അവശതകൾ കാരണമാണ് ഒഴിവാക്കിയത്. ജില്ല കമ്മിറ്റി അംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള 80 വയസ്സ് പ്രായപരിധി കഴിഞ്ഞതിനാലാണ് കെ. തുളസീധരനെ ഒഴിവാക്കിയതെന്നറിയുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളാണെങ്കിലും കെ. രാജഗോപാലും കാപ്പക്സ് ചെയർമാൻ എസ്. സുദേവനും ജില്ല കമ്മിറ്റിയിലും തുടരുന്നുണ്ട്. കെ.എൻ. ബാലഗോപാലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതിയ ജില്ല സെക്രേട്ടറിയറ്റിനെ സംസ്ഥാന സമ്മേളന ശേഷം തെരഞ്ഞെടുക്കും. 13 അംഗ ജില്ല സെക്രേട്ടറിയറ്റാണ് നിലവിലുള്ളത്. പുതിയ സെക്രേട്ടറിയറ്റി​െൻറ എണ്ണം 14 ആകുമെന്നറിയുന്നു. ജില്ല കമ്മിറ്റി അംഗങ്ങൾ കെ.എൻ. ബാലഗോപാൽ, കെ. രാജഗോപാൽ, എസ്. സുദേവൻ, ഇ. കാസിം, എൻ.എസ്. പ്രസന്നകുമാർ, എസ്. ജയമോഹൻ, ആർ. സഹദേവൻ, ജോർജ് മാത്യു, പി.ആർ. വസന്തൻ, കെ. സോമപ്രസാദ്, എം. ശിവശങ്കരപിള്ള, എക്സ് ഏണസ്റ്റ്, ഡി. രാജപ്പൻനായർ, ബി. തുളസീധരക്കുറുപ്പ്, കരിങ്ങന്നൂർ മുരളി, എം. ഗംഗാധരക്കുറുപ്പ്, എസ്. വിക്രമൻ, കെ.പി. കുറുപ്പ്, എസ്. പ്രകാശൻ, കെ. സുഭഗൻ, കെ. സേതുമാധവൻ, എം. മീരാപിള്ള, പി.എ. എബ്രഹാം, വി. രവീന്ദ്രൻനായർ, രാജമ്മ ഭാസ്കരൻ, പി.കെ. ബാലചന്ദ്രൻ, ബി. അജയകുമാർ, കെ. ബാബുപണിക്കർ, വി.കെ. അനിരുദ്ധൻ, കരകുളം ബാബു, സി. ബാൾഡുവിൻ, എസ്.എൽ. സജികുമാർ, എം.എ. രാജഗോപാൽ, പി.കെ. ഗോപൻ, പി.കെ. ബാലചന്ദ്രൻ, ടി. മനോഹരൻ, ജി. മുരളീധരൻ, പ്രസന്ന ഏണസ്റ്റ്, എ.എം. ഇക്ബാൽ, എൻ. സന്തോഷ്, എൻ. ജഗദീശൻ, പി. തങ്കപ്പൻപിള്ള, സി. രാധാമണി, ആർ. ബിജു, ജി. സുന്ദരേശൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.