സ്ത്രീക്ക് മർദനമേറ്റത് അന്വേഷിക്കാനെത്തിയ എ.എസ്.ഐക്ക് വെട്ടേറ്റു

* തടയാൻ ശ്രമിച്ച നാട്ടുകാരനും പരിക്ക് *പ്രതി പിടിയിൽ കൊട്ടാരക്കര: രാത്രിയിൽ സ്ത്രീക്ക് മർദനമേറ്റ് റോഡിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ എ.എസ്.ഐക്ക് വെട്ടേറ്റു. പ്രദേശവാസിക്കും ആക്രമണത്തിൽ പരിക്കേറ്റു. വാളകം എയ്ഡ് പോസ്റ്റിലെ എ.എസ്.ഐ ഉമ്മന്നൂർ പാറങ്കോട് അമൃതാലയത്തിൽ പി.എസ്. സജീവി(50)നാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ പ്രദീപിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 ഒാടെ കൊട്ടാരക്കര പച്ചൂർ എൻ.എസ്.എസ് കരയോഗം ജങ്ഷനിൽ സ്ത്രീ മർദനത്തിൽ പരിക്കേറ്റ് റോഡിൽ കിടക്കുന്നതായാണ് വാളകം എയ്ഡ് പോസ്റ്റിൽ വിവരം ലഭിക്കുന്നത്. എ.എസ്.ഐ സജീവി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെട്ടേറ്റത് അമ്പലക്കര സ്വദേശിയായ ഓമന(45)ക്കാണെന്നും ഇവർക്കൊപ്പം താമസിക്കുന്ന മധ്യവയസ്കനാണ് ഇവരെ വെട്ടിയതെന്നും മനസ്സിലായത്. തുടർന്ന് എ.എസ്.ഐയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇവർ താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് പരിശോധിക്കാനായി എ.എസ്.ഐയും പ്രദേശവാസിയും വീടി​െൻറ പിറക് വശത്തേക്ക് നീങ്ങുന്നതിനിടെ ഓമനക്കൊപ്പം വാടകക്ക് താമസിച്ചിരുന്ന പനവേലി പള്ളത്ത് പറമ്പിൽ വീട്ടിൽ രവി (46 ) പതിയിരുന്ന് വെട്ടുകയായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ എ.എസ്.ഐ യുടെ നെറ്റിയിലും നെഞ്ചത്തും കൈകളിലും വെട്ടേറ്റു. ഇത് തടയാൻ ശ്രമിച്ച പ്രദീപിന് കൈക്കാണ് പരിക്ക്. തുടർന്ന് വെട്ട് കൊണ്ടിട്ടും പ്രതിയെ പിടിവിടാതെ എ.എസ്.ഐ കീഴ്പ്പെടുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ രവിയെന്ന് പൊലീസ് പറയുന്നു. ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തിയും ചെറിയകത്തിയും പ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ ഓമനയും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.