അവാര്‍ഡ് വിതരണവും അനുസ്മരണവും ഇന്ന്

കൊല്ലം: പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കാര്‍ട്ടൂണിസ്റ്റുമായിരുന്ന കിഷോറി​െൻറ സ്മരണക്കായി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ കിഷോര്‍ പത്രപ്രവര്‍ത്തക അവാര്‍ഡ് വിതരണവും അനുസ്മരണവും തിങ്കളാഴ്ച നടക്കും. രാവിലെ 10.30ന് നടക്കുന്ന സമ്മേളനം എന്‍.കെ‍. പ്രേമചന്ദ്രന്‍ എം‍.പി ഉദ്ഘാടനം ചെയ്യും. 5001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ദേശാഭിമാനി കൊല്ലം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍‍. ദീപ്തിക്ക് എം.പി നൽകും. പ്രസ്‌ക്ലബ് പ്രസിഡൻറ് ജയചന്ദ്രന്‍ ഇലങ്കത്ത് അനുസ്മരണ പ്രഭാഷണം നടത്തും. യുവമേള പബ്ലിക്കേഷന്‍സ് സാരഥി കൊല്ലം മധുവിനെ ചടങ്ങില്‍ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.