കൊല്ലം: കൊല്ലം തോടിെൻറ നവീകരണത്തിെൻറ മറവിൽ ലക്ഷങ്ങൾ വിലവരുന്ന കരമണ്ണ് കടത്താൻ നടത്തുന്ന ശ്രമത്തെ തടയാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കൊല്ലം ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സുൽഫിക്കർ ഭൂേട്ടാ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മണൽകടത്തുന്നത് തടയാൻ തയാറാവണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും മറ്റും പരാതിനൽകി. ജില്ല ഭരണകൂടം മണൽ കൊള്ളക്ക് കൂട്ടുനിന്നാൽ ജനകീയസമരങ്ങളുമായി കോൺഗ്രസ് രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരാണ പാരായണ കലാകാരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം കൊല്ലം: പുരാണ പാരായണക്കാരുടെ ക്ഷേമനിധി പെൻഷൻ-ആനുകൂല്യങ്ങളിൽ സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് വരുത്തുന്ന വീഴ്ചകൾ തിരുത്താൻ സർക്കാർ ഇടപെടണമെന്ന് കേരള പുരാണ പാരായണ സംഘടന ജില്ല യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അമ്പാടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അയത്തിൽ തങ്കപ്പൻ, സെലിനാ അശോക്, തേവലക്കര സോമൻ, എ.ആർ. കൃഷ്ണകുമാർ, വിജയൻപിള്ള ആയിക്കുന്നം, കൊയ്പ്പള്ളിൽ രാമകൃഷ്ണപിള്ള, വിശ്വംഭരൻ ആലുംകടവ്, വെങ്കിടേഷ് ഗുരുവായൂർ, മുട്ടം സി.ആർ. ആചാര്യ എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ സമുദായങ്ങളെ സി.പി.എം ഭയപ്പെടുന്നു കൊല്ലം: ന്യൂനപക്ഷ സമുദായങ്ങളെ ബി.ജെ.പിയുടെ പേരുപറഞ്ഞ് സി.പി.എം ഭയപ്പെടുത്തുകയാണെന്ന് ഭാരതീയ ന്യൂനപക്ഷ മോർച്ച കൊല്ലം ജില്ല ജനറൽ സെക്രട്ടറി മുഖത്തല റഹിം പ്രസ്താവനയിൽ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം നീക്കം. സി.പി.എമ്മിെൻറ ഇരട്ടത്താപ്പ് മുസ്ലിം സമുദായം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.