െഎ.എസ്.ഒ സർട്ടിഫിക്കേഷൻ: കൊല്ലം സിറ്റി പൊലീസിന് ലഭിച്ചത് കേരളത്തിനാകെ കിട്ടിയ അംഗീകാരം -മുഖ്യമന്ത്രി കൊല്ലം: സിറ്റി പൊലീസ് ഒാഫിസിന് മികവിെൻറ സേവനത്തിനുള്ള െഎ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചത് കേരളത്തിനാകെ കിട്ടിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. െഎ.എസ്.ഒ 9001:2015 സർട്ടിഫിക്കറ്റ് സിറ്റി പൊലീസ് കമീഷണർക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മികവിെൻറ സേവനത്തിന് െഎ.എസ്.ഒ സാക്ഷ്യപത്രം ലഭിക്കുന്ന കേരളത്തിൽ അദ്യത്തേതും രാജ്യത്തെ രണ്ടാമത്തെയും പൊലീസ് ഒാഫിസാണ് കൊല്ലം സിറ്റി. കേരള പൊലീസ് െഎ.എസ്.ഒ അംഗീകാരം നേടുന്ന വിധത്തിലേക്ക് വളർന്നിരിക്കുെന്നന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം വളപ്പട്ടണം സ്റ്റേഷൻ രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതും കേരള പൊലീസിെൻറ നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും നിയന്ത്രിക്കാനും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുേമ്പാൾ കേരള െപാലീസിന് കഴിയുന്നുണ്ടെന്ന് മന്ത്രി െജ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്ത്രീകേളാടും കുട്ടികളോടുമുള്ള നമ്മുടെ സമീപനങ്ങളിൽ ഇനിയും മാറ്റംവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷിതയായിരിക്കുന്ന സമൂഹമാണ് സ്വപ്നം കാണുന്നതെന്ന് നിർഭയ പ്രവർത്തകർക്കുള്ള വേതന വിതരണം നടത്തിയ നടി മഞ്ജുവാര്യർ പറഞ്ഞു. ഇതിനായി സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികൾക്കും പിന്തുണ നൽകുമെന്നും മഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.