കൊല്ലം: ഉറച്ച ചുവടുകളുമായി റെഡ് വളൻറിയർമാർ...താളവാദ്യങ്ങൾക്കൊപ്പം പതാകകളേന്തി പ്രവർത്തകർ...വർഗീയതക്കും സമ്രാജ്യത്വത്തിനുമെതിരെ ഉയർന്നത് പ്രതിഷേധത്തിലെ അലകൾ...കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ കരുത്തും ജനപിന്തുണയും വിളംബരം ചെയ്യുന്നതായി സി.പി.എം ബഹുജനറാലിയും റെഡ് വളൻറിയർ മാർച്ചും. ജില്ല സമ്മേളന സമാപത്തോടനുബന്ധിച്ച് സി.പി.എം സംഘടിപ്പിച്ച റാലിയിൽ വൻ ജനാവലിയാണ് അണിനിരന്നത്. വൈകീട്ട് നാലരയോടെ കേൻറാൺമെൻറ് മൈതാനിയിൽ നിന്നാരംഭിച്ച് റെയിൽേവ സ്റ്റേഷൻ, ചിന്നക്കട റെയിൽവേ മേൽപ്പാലം വഴിയാണ് റെഡ് വളൻറിയർ മാർച്ച് ആശ്രാമം മൈതാനിയിലെ സമ്മേളന നഗരിയിലെത്തിയത്. ഡി.വൈ.എഫ്.ഐ നേതാവ് എസ്. ഷബീർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ചു സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.