കൊട്ടിയം: റോഡിൽനിന്ന് ലഭിച്ച സ്വർണമാല പൊലീസിനെ ഏൽപിച്ച് യുവതി മാതൃകയായി. കല്ലുവാതുക്കൽ സ്വദേശിയായ മഞ്ജുവാണ് കളഞ്ഞുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. കൊല്ലത്തേക്ക് പോകുന്ന വഴി കൊട്ടിയം ജങ്ഷനിൽ നിന്നാണ് ഏലസോട് കൂടിയ താലിമാല ലഭിച്ചത്. ഉടൻ ഇവർ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി മാല പൊലീസിന് കൈമാറുകയായിരുന്നു. ഉടമസ്ഥർ അടയാളസഹിതം കൊട്ടിയം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മാല കൈപ്പറ്റണമെന്ന് എസ്.ഐ അനൂപ് അറിയിച്ചു. ശുചീകരിച്ചു കണ്ണനല്ലൂർ: തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവത്തിെൻറ ഭാഗമായി ശുചീകരിച്ചു. കൊട്ടിയം മുതൽ കണ്ണനല്ലൂർ വരെയുള്ള ഭാഗത്തെ റോഡിെൻറ വശങ്ങൾ ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി. കൊട്ടിയം ജങ്ഷനിൽ നടന്ന ചടങ്ങിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ് ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണൻ, അജയ് വി. ആനന്ദ്, കൊട്ടിയം എൻ. അജിത്കുമാർ, ബിജു ശിവദാസൻ, രാജമല്ലി രാജൻ, ഗീതാ അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.