കരുനാഗപ്പള്ളി: ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷ ലീഗൽ മെട്രോളജി വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് കൺസ്യൂമർ കൗൺസിൽ ആവശ്യപ്പെട്ടു. റിട്ട. ജയിൽ ഐ.ജി രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പാർഥസാരഥി അധ്യക്ഷത വഹിച്ചു. ഒരുവർഷം നീളുന്ന സംഘടനയുടെ രജത ജൂബിലിയുടെ രൂപരേഖ ജനറൽ സെക്രട്ടറി ആലുംപീടിക സുകുമാരൻ അവതരിപ്പിച്ചു. ഗോപദൊസ്, സതീഷ് കുമാർ, വി. ചന്ദ്രശേഖരൻ, രുദ്രാണി ടീച്ചർ, എം.എ. റഷീദ്, അലക്സ് ഫെർണാണ്ടസ്, ക്ലാപ്പന സുകുമാരൻ എന്നിവർ സംസാരിച്ചു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടരുത് കരുനാഗപ്പള്ളി: വഖഫ് േബാർഡ് നിയമനം പി.എസ്.സിക്ക് വിടരുതെന്നും ഇതുസംബന്ധിച്ച നടപടികൾ മുസ്ലിം സമുദായത്തിന് മേലുള്ള കന്നുകയറ്റമാണെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു. സംവരണ വിഷയത്തിലടക്കമുള്ള സർക്കാർ നയത്തിനെതിരെ മുസ്ലിം കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ എല്ലാ ജമാഅത്ത് ഭാരവാഹികളും മുസ്ലിം ജനവിഭാഗവും രംഗത്ത് വരണമെന്ന് പ്രസ്താവനയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.