ഇരവിപുരം: മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന് നേരേ ആക്രമണം നടത്തി. വീടിന് മുന്നിലെ ജനാല ചില്ലുകളും കസേരകളും ബൈക്കും തകർത്തു. ആക്രമണം കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയത്തിൽ ശിൽപാ നഗർ ഫാത്തിമ മൻസിലിൽ ഷിഹാബുദ്ദീെൻറ വീടിന് നേരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. അയത്തിൽ ജങ്ഷനിൽ തട്ടുകട നടത്തുന്ന ഷിഹാബുദീെൻറ മകൻ ഹല്ലാജ് കട അടച്ച് വീട്ടിലേക്ക് വരവേ പിന്തുടർന്ന സംഘം വീടിന് സമീപത്തുെവച്ച് ഹല്ലാജിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാൾ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് വീടിന് നേരെ ആക്രമണം നടന്നത്. വാളുമായി മകനെ ആക്രമിക്കാൻ സംഘമെത്തുന്നത് കണ്ട ഷിഹാബുദീൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് കൺട്രോൾ റൂം പൊലീസും ഇരവിപുരം പൊലീസും സ്ഥലത്തെത്തി. ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.