ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തണം ^സി.പി.എം

ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തണം -സി.പി.എം കൊല്ലം: ടൂറിസം രംഗത്ത് ജില്ലയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ മുന്നോട്ടുവരണമെന്ന് സി.പി.എം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ മനോഹരമായ കായൽ തുരുത്തുകൾ നിരവധിയുണ്ട്. ശാസ്താംകോട്ട തടാകം, മൺറോതുരുത്ത്, മരുത്തടി കായൽ, തെക്കുംഭാഗം കായൽ, കരുനാഗപ്പള്ളി വട്ടക്കായൽ, കരുനാഗപ്പള്ളി പന്മന വട്ടക്കായൽ, അഷ്ടമുടിക്കായലി​െൻറ മറ്റ് തുരുത്തുകൾ എന്നിവ സംസ്ഥാനത്തെ തന്നെ മികച്ച കായൽ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാൻ ഭാവനാപൂർണമായ പദ്ധതികൾ ഉണ്ടാവണം. രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം പദ്ധതി തെന്മലയിലാണ്. അഡ്വഞ്ചർ ടൂറിസം കൂടി ഉൾപ്പെട്ട ഇൗ പദ്ധതി വനം, ജലസേചനം, വൈദ്യുതി, ടൂറിസം വകുപ്പുകളുടെ സംയോജിത പദ്ധതിയാക്കി പൂർണതയിലെത്തിക്കാൻ കേന്ദ്ര സർക്കാറി​െൻറ സഹായത്തോടെ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണം. ജഡായുപ്പാറ, കടയ്ക്കൽ മാറിടാംപാറ, മലമേൽപാറ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്ര സർക്കാറി​െൻറ സഹായത്തോടെ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.