ഇടതുമുന്നണി പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി നടപ്പാക്കും -പിണറായി കൊല്ലം: തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാഴാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരംപ്രതി സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കൊല്ലം ജില്ല സമ്മേളന സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങൾക്കെതിരായ ബദൽ നയം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. രാജ്യം ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ എല്ലാം തകർക്കപ്പെടുകയാണ്. മതനിരപേക്ഷതയോട് െതല്ലും കൂറില്ലാത്ത ആർ.എസ്.എസ് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി ഭരണം മതനിരപേക്ഷത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് നേരെയും ദലിത് വിഭാഗങ്ങൾക്ക് നേരെയും സംഘടിത ആക്രമണങ്ങൾ നടക്കുന്നു. രാജ്യത്തെ സാമ്പത്തിക രംഗവും താറുമാറാക്കുന്നു. രാജ്യത്തിെൻറ വികസന തോതിന് തടസ്സം വന്നിരിക്കുന്നു. ഇതെല്ലാറ്റിനും ഇടയാക്കിയത് കേന്ദ്ര സർക്കാറിെൻറ തെറ്റായ നടപടികളാണ്. സർക്കാറിന് നേരിടേണ്ടി വന്ന വലിയ ദുരന്തമാണ് ഒാഖി ചുഴലിക്കാറ്റ് നിമിത്തം ഉണ്ടായത്. അത്തരം ഒരറിയിപ്പ് കിട്ടിയ ഉടനെതന്നെ ചെയ്യാവുന്നതെല്ലാം ചെയ്തിരുന്നു. ദുരന്തം ഏറെ ബാധിച്ച തിരുവനന്തപുരത്തെ തീരത്ത് മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എത്തി എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയിരുന്നെന്നും പിണറായി പറഞ്ഞു. ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എം.എം. മണി, ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ഗുരുദാസൻ, രാജ്യസഭാ എം.പി സോമപ്രസാദ്, മുൻ ജില്ല സെക്രട്ടറി, കെ. രാജഗോപാൽ, എം.എൽ.എമാരായ െഎഷാപോറ്റി, എം. മുകേഷ്, എം. നൗഷാദ്, ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.