തിരുവനന്തപുരം: നൂതനാശയങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം) കോഴിക്കോട് സംഘടിപ്പിക്കുന്ന ഐഡിയ ഡേയില്‍ കൂടുതല്‍ മേഖലകൾക്ക് ഗ്രാൻറ് അനുവദിക്കാൻ തീരുമാനം. ചില്ലറ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ഫിന്‍ടെക്, കാര്‍ഷിക സാങ്കേതികവിദ്യ, ഊർജം, ഗതാഗതം, സൈബര്‍ സുരക്ഷ, റോബോട്ടിക്സ്, മെഡിക്കല്‍ സാങ്കേതികവിദ്യ, ബയോടെക്നോളജി, ഗ്രാമീണ-സാമൂഹിക പദ്ധതികള്‍ എന്നീ മേഖലകളെയാണ് െഎഡിയ ഡേയിൽ പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവക്ക് 12 ലക്ഷം രൂപ വരെ ഗ്രാൻറ് ലഭിക്കും. ഫെബ്രുവരി അഞ്ചിനാണ് െഎഡിയ ഡേ. സ്വന്തം ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവര്‍, നിലവിെല ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, ആശയങ്ങള്‍ക്ക് ഉല്‍പന്നരൂപം നല്‍കാന്‍ ശ്രമിക്കുന്നവര്‍, വിദ്യാർഥികള്‍, സ്റ്റാർട്ടപ് സംരംഭകര്‍ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. ഇതുവരെ ആയിരത്തോളം അപേക്ഷ ലഭിച്ചതില്‍ അമ്പതിനായിരത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം ലഭ്യമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലകൾ ഉള്‍പ്പെടുത്തുന്നത്. സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ആശയങ്ങള്‍ വിലയിരുത്തിയതും മികവനുസരിച്ച് ഓരോ സ്റ്റാർട്ടപ്പിനും എത്ര തുക വകയിരുത്തണമെന്ന് തീരുമാനിക്കുന്നതും. മികച്ച ആശയം സ്വന്തമായുള്ള സ്റ്റാർട്ടപ്പുകൾക്കും തുടക്കത്തില്‍ നിക്ഷേപം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കാനാണ് ഐഡിയ ഡേ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ ജനുവരി 12-ന് മുമ്പ് https://startupmission.kerala.gov.in/pages/ideaday വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.