റോഡ് നിർമാണം പുനരാരംഭിക്കണം -^-കോണ്‍ഗ്രസ്

റോഡ് നിർമാണം പുനരാരംഭിക്കണം --കോണ്‍ഗ്രസ് കരുനാഗപ്പള്ളി: വെളുത്തമണല്‍ ഐ.എച്ച്.ആർ.ഡി എന്‍ജിനീയറിങ് കോളജ് -കുറുങ്ങാട്ട് മേക്ക് റോഡ് നിർമാണം പുനരാരംഭിക്കണെമന്ന് തൊടിയൂര്‍ മണ്ഡലം 23-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡി​െൻറയും ഓടയുടെയും നിർമാണത്തിന് ടെൻഡർ നൽകിയെങ്കിലും ഓടയുടെ നിർമാണം പൂർത്തിയാക്കി റോഡ് നിർമാണം നിർത്തിെവക്കുകയുമായിരുന്നു. എം.എൽ.എ ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നിർമാണം തുടങ്ങാനുള്ള കാലതാമസത്തെക്കുറിച്ച് അധികാരികള്‍ അന്വേഷണം നടത്തണമെന്നും ഉടന്‍ നിർമാണപ്രവര്‍ത്തനം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചൂളൂര്‍ഷാനി അധ്യക്ഷത വഹിച്ചു മുൻ കലക്ടറുടെ നിര്യാണത്തിൽ അനുശോചിച്ചു കരുനാഗപ്പള്ളി: മുന്‍ കലക്ടര്‍ ബി. മോഹ​െൻറ നിര്യാണത്തില്‍ ഐ.എൻ.എല്‍ ജില്ല കമ്മിറ്റി അനുശോചനയോഗം നടത്തി. സാമൂഹികരംഗത്തും ഔദ്യോഗികരംഗത്തും ബി. മോഹ​െൻറ നിര്യാണം തീരാനഷ്ടമാണെന്ന് ഐ.എൻ.എൽ ദേശീയ ട്രഷറര്‍ ഡോ. എ.എ. അമീന്‍ പറഞ്ഞു. ജില്ല സെക്രട്ടറി സൈനുദ്ദീന്‍ ആദിനാട്, സലാം കരിശ്ശേരി, എ.എം. ഷെരീഫ്, സലാംഅല്‍ഹന എന്നിവർ പങ്കെടുത്തു. സപ്താഹ യജ്ഞം ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തിങ്കളാഴ്ച ആരംഭിക്കും. വൈകീട്ട് അഞ്ചിന് ഭദ്രദീപ പ്രകാശനവും പ്രഭാഷണവും മാതാ അമൃതാനന്ദമയീമഠത്തിലെ ബ്രഹ്മചാരി അശോകന്‍ നിർവഹിക്കും. വള്ളികുന്നം സുരേഷ് ശര്‍മ യജ്ഞാചാര്യന്‍ ആയിരിക്കും. എല്ലാദിവസവും ഉച്ചക്ക് ഒന്നിന് അന്നദാനം. 11ന് രാവിലെ 11 ന് ശ്രീകൃഷ്ണാവതാരം, 12ന് രാവിലെ 11ന് ഗോവിന്ദാഭിഷേകം, 13ന് രാവിലെ 11.30ന് രുഗ്മിണിസ്വയംവരം, 15ന് വൈകീട്ട് നാലിന് ഭാഗവത പാരായണ സമര്‍പ്പണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.