കുണ്ടറ: ലക്ഷംവീട്, സെൻററിൽമെൻറ്, പട്ടികജാതി ഉൾപ്പെടെ കോളനികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം കുണ്ടറയിൽ സജീവം. സമീപസമയത്ത് നടന്ന പല ആത്മഹത്യകൾക്കും പ്രധാന കാരണങ്ങളിലൊന്ന് മയക്കുമരുന്നിെൻറ സ്വാധീനമാണെന്നാന്ന് പൊലീസും നാട്ടുകാരും പറയുന്നത്. പ്രദേശത്ത് അരിഷ്ടക്കടകൾ പെട്ടിക്കടകൾ എന്നിവ കേന്ദ്രീകരിച്ചും ഒാട്ടോകളിലും ബൈക്കുകളിലുമെത്തുന്ന മൊബൈൽ ലഹരി വ്യാപാരങ്ങളും സജീവമാണ്. തെറ്റിക്കുന്ന് ലക്ഷംവീട് കോളനിക്ക് സമീപവും ആശുപത്രിമുക്ക് റെയിൽവേ കീഴ്പാലത്തിനു സമീപം, മുക്കട പള്ളിമുക്ക് റെയിൽവേ ഗേറ്റുകൾക്ക് സമീപം, പെരുമ്പുഴ കോളനി ജങ്ഷൻ, പടപ്പക്കര കോളനി, വെള്ളിമൺ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം അരിഷ്ടം ഉൾപ്പെടെ ലഹരിവസ്തുക്കൾ സുലഭമാണ്. ഇതിൻറെ കണ്ണികളിൽ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണെന്ന് നാട്ടുകാർ പറയുന്നു. പല സ്ഥലങ്ങളിൽനിന്നായി ഇവർക്ക് ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന ലോബിയും സജീവമാണ്. അതേസമയം, കേസുകളിൽ പിടിയിലാകുന്നവരെ ചോദ്യം ചെയ്ത് യഥാർഥ പ്രതികളിലേക്ക് എത്തിച്ചേരാനും മയക്കുമരുന്ന് കേന്ദ്രം തകർക്കാനും പൊലീസും എക്സൈസും താൽപര്യം കാട്ടുന്നുമില്ലെന്ന ആക്ഷേപവും ശക്തമാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തതിനാൽ തെറ്റിക്കുന്ന് കോളനി പ്രദേശത്ത് ഉൾപ്പെടെ യുവാക്കൾ സംഘടിച്ചാണ് മയക്കുമരുന്ന് മാഫിയകെള നേരിടുന്നത്. പരിപാടികൾ ഇന്ന് നാന്തിരിക്കൽ സെൻറ് റീത്താസ് ചർച്ച്: പാദുകാവൽ തിരുനാൾ -രാവിലെ 6.00 വൈദ്യുതി മുടങ്ങും കൊല്ലം: അയത്തിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുംകുളം, ട്രാൻസ്ലിങ്ക്, സൈമണ്ട്, പാൽസൊസൈറ്റി, മംഗലത്ത്, കാടൻചിറ, പഞ്ചായത്ത്വിള ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.