നാന്തിരിക്കൽ തിരുനാളിന് കൊടിയേറി

കുണ്ടറ: നാന്തിരിക്കൽ സ​െൻറ് റീത്താസ് ചർച്ചിലെ പതുകാവൽ തിരുനാളിന് ഇടവക വികാരി ഫാ. വിമൽ കുമാർ കൊടിയേറ്റി. വിശുദ്ധ റീത്ത മാമോദീസ സ്വീകരിച്ച ഇറ്റലിയിലെ കാസിയായിൽനിന്ന് കൊണ്ടുവരുന്ന കൊടിയാണ് ഉയർത്തിയത്. തുടർന്ന് കെ.ആർ.എൽ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിലി​െൻറ മുഖ്യകാർമികത്വത്തിൽ തിരുനാൾ സമൂഹ ബലി നടക്കുന്നു. ഫാ. ജോഷ്വ കല്ലുംപുറത്ത് വനച പ്രഘോഷണം നടത്തി. ശനിയാഴ്ച വൈകീട്ട് ആറിന് തിരുനാൾ പ്രദക്ഷിണം നടക്കും.15ന് സമാപിക്കും. എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ ഒമ്പതുവരെ കുളത്തുവയൽ എൻ.ആർ.സി ടീം നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനവും നടക്കും. കൊടിയേറ്റിന് ജനറൽ കൺവീനർ ജോൺസൺ നാന്തിരിക്കൽ, പബ്ലിസിറ്റി കൺവീനർ ജോസ്, ജോയി മധുരിമ, ജയിംസ് എസ്. വിൽസൺ, കൈക്കാരൻ ബേബി അഗസ്റ്റിൻ, ജെ. തോമസ് എന്നിവർ നേതൃത്വം നൽകി. തിരുനാൾ കൊടിയേറ്റിന് മുമ്പ് ഓഖി ദുരിതബാധിതർക്ക് ആദരാഞ്ജലികൾ ആർപ്പിച്ചു. കലാസന്ധ്യ നടത്തി കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തി​െൻറ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി ജി. വേലായുധൻ നിർവഹിച്ചു. പ്രസിഡൻറ് പ്രഫ. ഡോ. എം.ആർ. ഷെല്ലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാൽസൺ സംസാരിച്ചു. ബാലവേദി കുട്ടികൾ നിർമിച്ച ഹ്രസ്വചിത്രത്തി​െൻറ പ്രദർശനം, കരോക്കെ ഗാനമേള, നൃത്തപരിപാടികൾ എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.