മയ്യനാട്: തട്ടാമല വെൺപാലക്കര ശാരദ വിലാസിനി വായനശാലയുടെ ആഭിമുഖ്യത്തിലുള്ള എട്ടാമത് ഇൻറർ സ്കൂൾ ക്വിസ് മത്സരം 13ന് വൈകീട്ട് അഞ്ചിന് നടക്കും. ശാരദ വിലാസിനി വായനശാല ഒാഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ഒരുസ്കൂളിൽനിന്നും രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. വായനശാലയുടെ മുൻ സെക്രട്ടറിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇ.എം.എം.ആർ.സി പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന ആർ. ഷെജിയുടെ സ്മരണാർഥമുള്ള എവർറോളിങ് പുരസ്കാരവും കാഷ് അവാർഡും വിജയികൾക്ക് ലഭിക്കുമെന്നും സെക്രട്ടറി ഐ. സലിൽ കുമാർ അറിയിച്ചു. ഫോൺ: 94475 03 225, 9847422402.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.