സമൂഹവിവാഹം

പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ മാർച്ച് നാലിന് നടക്കുന്ന സമൂഹവിവാഹത്തിന് ജാതിമതഭേദമന്യേ അപേക്ഷ ക്ഷണിച്ചു. നിർധനരായ യുവതീയുവാക്കൾ തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം 20ന് മുമ്പ് ക്ഷേത്ര ഓഫിസിൽ നേരിട്ട് അപേക്ഷ നൽകണമെന്ന് ട്രസ്റ്റ് സെക്രട്ടറി സനീഷ് അറിയിച്ചു. ഫോൺ.2572365, 8129631630. സൗജന്യ നിയമസഹായ ക്ലിനിക് പരവൂർ: പൊലീസി​െൻറ നേതൃത്വത്തിൽ പരവൂർ ജനമൈത്രി കേന്ദ്രത്തിൽ സൗജന്യ നിയമസഹായ ക്ലിനിക് ആരംഭിച്ചു. ജില്ല സബ്ജഡ്ജി സുധാകാന്ത് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, പരവൂർ എസ്.ഐ ബിജു, എ.എസ്.ഐ ശശികുമാർ, ലീഗൾ സർവിസ് സെക്ഷൻ ഓഫിസർ സുരേഷ്, പി.എൽ.ഒമാരായ ജയശ്രീ, അരുൺ, ഷീന, ശശികുമാർ എന്നിവർ സംബന്ധിച്ചു. മണ്ഡലം സമ്മേളനം പരവൂർ: സി.പി.ഐ ചാത്തന്നൂർ മണ്ഡലം സമ്മേളനം 13, 14 തീയതികളിൽ കലയ്ക്കോട്ട് നടക്കും. പ്രതിനിധിസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.