റോഡിലെ പൊടിശല്യം യാത്രക്കാർക്ക് ബുദ്ധിമുട്ട്

അഞ്ചൽ: തിരക്കേറിയ റോഡി​െൻറ വശങ്ങളിൽ ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മൺകൂനകളിൽ നിന്നുള്ള പൊടിശല്യം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. അഞ്ചൽ തടിക്കാട് പാതയിൽ പനയഞ്ചേരിയിലെ എക്സൈസ് ഓഫിസിന് സമീപം മുതൽ അഞ്ചൽ പൊലീസ് സ്റ്റേഷന് സമീപം വരെ റോഡിൽ പല സ്ഥലങ്ങളിലായുള്ള മൺകൂനകളിൽ നിന്നാണ് പൊടി ഉയരുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോഴും കാറ്റിലും പൊടിമണ്ണ് പറക്കുന്നത് ഇരുചക്രവാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. റോഡ് പുനർനിർമാണത്തിന് വീതികൂട്ടുന്നതിനാണ് ഇവിടെ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വശങ്ങളിലെ മണ്ണ് നീക്കി കൂട്ടിയിട്ടിരുന്നത്. ദിവസം ഒരുനേരമെങ്കിലും മൺകൂനകളിൽ വെള്ളംതളിച്ചാൽ പൊടിശല്യം കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.