വെളിയം: പൂയപ്പള്ളി പഞ്ചായത്തിൽ ഏക്കർകണക്കിന് നെൽവയൽ നികത്താൻ മാഫികളുടെ ശ്രമം. റവന്യൂ അധികാരികൾ ഇതിനായി കൂട്ടുനിൽക്കുെന്നന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. മേഖലയിൽ നൂേറക്കറോളം നെൽവയലാണുള്ളത്. എന്നാൽ കർഷർക്ക് തൊഴിലാളികളെ കിട്ടാത്തതിനാലും വെള്ളം ലഭിക്കാത്തതിനാലും മിക്ക ഏലകളും തരിശായി കിടക്കുകയാണ്. ഇത്തരം പ്രദേശങ്ങളിലാണ് മാഫിയകൾ കെട്ടിടങ്ങൾ പണിയുന്നതിന് നെൽവയൽ നികത്താൻ ശ്രമിക്കുന്നത്. പൂയപ്പള്ളി പൊലീസ് സ്റ്റേഷെൻറ മുന്നിലെ ഏക്കറോളം നെൽവയൽ ആശുപത്രി നിർമിക്കാനെന്ന വ്യാജേന നികത്തിയിരുന്നു. ഇതിനെതിരെ പൊലീസോ ബന്ധപ്പെട്ട അധികൃതരോ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇത്തരത്തിൽ പൂയപ്പള്ളിയിലെ ഏലകളിൽ പലയിടത്തും കൃഷി ചെയ്യാനെന്ന വ്യാജേന വയൽനികത്തൽ തകൃതിയാണ്. ഓയൂർ- കൊട്ടാരക്കര റൂട്ടിലെ മരുതമൺപള്ളി ഭാഗത്തെ റോഡിെൻറ ഇരുഭാഗത്തെയും വയലുകൾ നികത്തപ്പെട്ടു. വയിൽ നികത്തിയാൽ മേഖലയിൽ നിലനിൽക്കുന്ന കുടിവെള്ളക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.