കൊട്ടാരക്കര: വീടിന് തീപിടിച്ച് സാധനങ്ങൾ കത്തിനശിച്ചു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് വാറുതുണ്ടിൽ വീട്ടിൽ അബ്ദുൽ കരീമിെൻറ വീടിനാണ് കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നോടെ തീപിടിച്ചത്. കിടപ്പുമുറിയിലെ ഫർണിചറുകളും തുണികളും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. ഈ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. കിടപ്പ് മുറിയിലെ ജനൽ ചില്ലുകൾ പൊട്ടി തീ പുറത്തേക്ക് ആളി പടർന്നപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. കിടപ്പ് മുറിയിലെ ഇലക്ട്രിക് സ്വിച്ച് ബോർഡിൽനിന്നുമുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.