തിരുവനന്തപുരം: കാറ്റഗറി നമ്പർ 71/2017 പ്രകാരം തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് േഗ്രഡ് സർവൻറ്സ് തസ്തികയിലേക്ക് 2018 ജനുവരി 13ന് തിരുവനന്തപുരം ജില്ലയിൽ ധനുവെച്ചപുരം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ (സെൻറർ -2) ഉൾപ്പെടുത്തിയിരുന്ന 174541 മുതൽ 174800 വരെ രജിസ്റ്റർ നമ്പർ വരെയുള്ള ഉദ്യോഗാർഥികളുടെ പരീക്ഷകേന്ദ്രം ധനുെവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളജിലേക്ക് മാറ്റി. ഇൻറർവ്യൂ കോളജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 510/2013 പ്രകാരം മ്യൂസിക് കോളജുകളിൽ ജൂനിയർ െലക്ചറർ ഇൻ സ്കൾപ്ചർ തസ്തികക്ക് 2018 ജനുവരി 10നും കാറ്റഗറി നമ്പർ 266/2014 പ്രകാരം മ്യൂസിക് കോളജുകളിൽ ജൂനിയർ െലക്ചറർ ഇൻ േഡ്രായിങ് ആൻഡ് പെയിൻറിങ് തസ്തികക്ക് 2018 ജനുവരി 11,12 തീയതികളിലും കാറ്റഗറി നമ്പർ 54/2013 പ്രകാരം െട്രയിനിങ് കോളജുകളിൽ െലക്ചറർ ഇൻ നാച്ചുറൽ സയൻസ് (തസ്തികമാറ്റം വഴി) തസ്തികക്ക് 2018 ജനുവരി 11നും കാറ്റഗറി നമ്പർ 171/2017 പ്രകാരം ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) സംസ്കൃതം (നാലാം എൻ.സി.എ.എൽ.സി) തസ്തികക്ക് 2018 ജനുവരി 12നും തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫിസിൽ ഇൻറർവ്യൂ നടക്കും. വിവരങ്ങൾക്ക് ഒ.ടി.ആർ െപ്രാഫൈൽ സന്ദർശിക്കുക. ഒറ്റത്തവണ വെരിഫിക്കേഷൻ കാറ്റഗറി നമ്പർ 414/2016 പ്രകാരം തിരുവനന്തപുരം ജില്ലയിൽ എൽ.ഡി ക്ലർക്ക് തസ്തികക്ക് 2018 ജനുവരി 8,9,10,16,17,18,22,23,24,25 തീയതികളിലും 15ന് തിരുവനന്തപുരം ജില്ലക്ക് പ്രാദേശിക അവധിയായതിനാൽ അന്നേദിവസം നടത്താൻ നിശ്ചയിച്ചിരുന്ന വെരിഫിക്കേഷൻ 2018 ഫെബ്രുവരി ഒന്നിനും കാറ്റഗറി നമ്പർ 3/2013 പ്രകാരം കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ േഗ്രഡ്-2 (ബ്ലാക്ക്സ്മിത്ത് കം വെൽഡർ) പാർട്ട്-1 ജനറൽ - തസ്തികയുടെ സാധ്യതാപട്ടികയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 2018 ജനുവരി 9,10 തീയതികളിൽ തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫിസിലും കാറ്റഗറി നമ്പർ 18/2016 പ്രകാരം പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ) തസ്തികയുടെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 2018 ജനുവരി 8,9,10,11,12 തീയതികളിൽ എറണാകുളം, കോഴിക്കോട് പി.എസ്.സി മേഖല ഓഫിസിലും 29, 30 തീയതികളിൽ തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫിസിലും െവച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. വിവരങ്ങൾക്ക് ഒ.ടി.ആർ െപ്രാഫൈൽ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.