തിരുവനന്തപുരം: ചെന്നൈക്കും തിരുവനന്തപുരത്തിനും ഇടയിൽ ഇൻഡിഗോ കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കും. നിലവിലെ റൂട്ടുകളിലെ വർധിച്ചുവരുന്ന യാത്രാവശ്യങ്ങൾ നിറവേറ്റുകയാണ് ഉദ്ദേശ്യം. ഇതിെൻറ ഭാഗമായി പുതിയ ചെന്നൈ--തിരുവനന്തപുരം വിമാന സർവിസ് ഫെബ്രുവരി 20-ന് ആരംഭിക്കും. മേഖലയിലെ ഇൻഡിഗോയുടെ മൂന്നാമത്തെ സർവിസാണിത്. ചെന്നൈയിൽനിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന 6ഇ0507 വിമാനം 6.50ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന 6ഇ0513 വിമാനം 8.40ന് ചെന്നൈയിലെത്തും. ആഴ്ചയിൽ ഏഴുദിവസവും സർവിസ് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.