തിരുവനന്തപുരം: നഗരത്തിൽ സ്കൂൾ വിട്ടുവരുന്ന പെൺകുട്ടികളുടെ നേർക്ക് നഗ്നതപ്രദർശനം നടത്തിയയാളെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. വേങ്ങോട് മലമുകൾ, പാലോട് ചരുവിള പുത്തൻവീട്ടിൽ രാഹുൽ രാജ് എന്ന പിങ്കു (24) വിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നഗരത്തിൽ പലസ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ഷോ മാന്മാരെ പിടികൂടുന്നതിന് സിറ്റി പൊലീസ് കമീഷണർ പ്രത്യേക ഷാഡോസംഘത്തെ നിയോഗിക്കുകയുമായിരുന്നു. തുടർന്ന് ടെക്നോപാർക്ക് ജീവനക്കാരനായ ഒരാളും നഗരത്തിലെ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലിക്കാരനും പിടിയിലായിരുന്നു. മണ്ണന്തലയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വീണ്ടും സ്കൂൾ വിട്ട് വരുന്ന പെൺകുട്ടികളുടെ നേർക്ക് അശ്ലീലപ്രദർശനം നടക്കുകയും കുട്ടികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേങ്ങോട് മലമുകളിൽനിന്നും രാഹുൽ പിടിയിലായത്. ഇയാളെ മുമ്പ് ആറ്റിങ്ങൾ, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾക്ക് പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.