തിരുവനന്തപുരം: രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കണ്ണൂരിലെ വളപട്ടണം തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധനയുടെയും പഠനത്തിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, കേസന്വേഷണം പൂർത്തിയാക്കുന്നതിലെ കാര്യക്ഷമത, ക്രമസമാധാന പരിപാലനത്തിലെ ജാഗ്രത, പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം, ശുചിത്വം, വാറണ്ട് നടപ്പാക്കൽ തുടങ്ങി മുപ്പതോളം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് മികച്ച പൊലീസ് സ്റ്റേഷനുകൾ തെരഞ്ഞെടുക്കുന്നത്. ഇത്തരം മാനദണ്ഡങ്ങൾ പരിഗണിച്ച് പ്രാഥമികപട്ടിക തയാറാക്കിയശേഷം ഇതിലുൾപ്പെട്ട സ്റ്റേഷനുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും പൊതുജനങ്ങളിൽ നിന്നുൾപ്പെടെ അഭിപ്രായങ്ങൾ ശേഖരിച്ചും നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഷനുകളെ െതരഞ്ഞെടുക്കുന്നത്. 1905ലാണ് വളപട്ടണം പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. കണ്ണൂർ സബ്ഡിവിഷനിലെ വളപട്ടണം സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ 53 പൊലീസുകാരാണ് ഈ നേട്ടം കൈവരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.