കേരളത്തിൽ പൂകൃഷി വ്യാപകമാക്കണം -ഗവർണർ *വസന്തോത്സവത്തിന് തുടക്കമായി തിരുവനന്തപുരം: സംസ്ഥാനത്ത് പൂകൃഷി വ്യാപകമാക്കണമെന്നും ഓരോ കുടുംബത്തിലും പൂന്തോട്ടമുണ്ടാകണമെന്നും ഗവർണർ പി. സദാശിവം. ലോക കേരളസഭയുടെ ഭാഗമായി കനകക്കുന്നിൽ ആരംഭിച്ച വസന്തോത്സവം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവിപണിയിൽ പൂക്കൾക്കുള്ള ആവശ്യകത അനുദിനം വർധിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പൂക്കളുടെ കയറ്റുമതി വെറും ഒരുശതമാനം മാത്രവും. കേരളത്തിലെ പൂക്കൾക്ക് ആഗോള വിപണിയിൽ ഇടംനേടാനാകണം. ഓര്‍ക്കിഡ് കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ആഗോളവിപണിയില്‍ കേരളത്തിലെ ഓര്‍ക്കിഡുകള്‍ക്ക് വന്‍ വിപണിസാധ്യത ലഭിക്കും. ആഗോളവിപണി 90 കോടി പൂക്കളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിൽ ഒരു ശതമാനത്തിനുതാഴെ മാത്രമേ നമ്മുടെ രാജ്യത്തിന് ഇൗ ഇനത്തിൽ നല്‍കാന്‍ കഴിയുന്നുള്ളൂ. കൃഷി ജീവിതത്തിെൻറ ഭാഗമാക്കണം. വീടുകളില്‍ തന്നെ ജൈവ പച്ചക്കറി കൃഷിയും അലങ്കാര സസ്യോദ്യാനവും ഉണ്ടാക്കാം. കൃഷിക്കാർക്കായി സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ മലയാളത്തിലാക്കിയാൽ കൂടുതൽ പ്രയോജനപ്രദമാകും. കേരളത്തിെൻറ വികസനസാധ്യതകൾ വർധിപ്പിക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, പാനാജി സ്ഥലങ്ങളെ ബന്ധിപ്പിച്ച് വിമാന സർവിസ് ആരംഭിക്കണം. ഇതിനായി പുതുച്ചേരി മാതൃകയിൽ സ്വകാര്യ എയർലൈൻസ് ഏജൻസികളെ കൊണ്ടുവരണം. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗതാഗതസംവിധാനം വന്നാൽ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന്‍ എം.എല്‍.എ, ടൂറിസം സെക്രട്ടറി റാണി ജോർജ്, പ്രിൻസിപ്പൽ സെക്രട്ടറി ബി. വേണു, കെ.ജി. മോഹൻലാൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം ഗവർണർ പി. സദാശിവം, പത്നി സരസ്വതീ സദാശിവം എന്നിവർ റോസാപ്പൂക്കളുടെ ഉദ്യാനം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.