വെള്ളപ്പൊക്കത്തിന്​ പരിഹാരംതേടി കുടപിടിച്ച്​ ഉപവാസം

തിരുവനന്തപുരം: കിഴക്കേകോട്ട-കോവളം റോഡിൽ കമലേശ്വരത്തിനും കല്ലാട്ട്മുക്കിനും മധ്യേ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ജനതാദൾ (യു) ജില്ല സെക്രട്ടറി എസ്. സുനിൽഖാൻ 'കുടപിടിച്ച്' ഉപവസിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു ഉപവാസം. സമരം മുൻമന്ത്രിയും ജനതാദൾ (യു) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി. സുരേന്ദ്രൻപിള്ള കുടനൽകി ഉദ്ഘാടനം ചെയ്തു. ഉപവാസസമരത്തിൽ ജെ.ഡി.യു നേമം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം.എ. ഹസൻ അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് മഴ പെയ്താൽ രണ്ടര അടിയോളം വെള്ളം കെട്ടുന്നതുമൂലം ഗതാഗതതടസ്സവും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും ഒാേട്ടാകളുടെ എൻജിനിൽ വെള്ളം കയറുന്നതും കാൽനടയാത്രക്കാർ, സ്കൂൾ വിദ്യാർഥികൾ വീഴുന്നതും നിത്യകാഴ്ചയായി മാറിയിട്ട് രണ്ടരപ്പതിറ്റാണ്ടായി. ഇവിടെ നിർമിച്ച കൾവെർട്ടും ഒാടകളും ശാസ്ത്രീയമായി പുനഃസ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും വിഷയത്തിൽ അടിയന്തരമായി നേമം എം.എൽ.എ ഇടപെടണമെന്നും ജനതാദൾ (യു) ആവശ്യപ്പെട്ടു. എൻ.എം. നായർ, റൂഫസ് ഡാനിയൽ, ബാലു കിരിയത്ത്, ചാല സുരേന്ദ്രൻ, ജി. സതീഷ്കുമാർ, പി. മണി, അജീഷ്, ജ്യോതികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപവാസത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കളായ ഹലീൽ റഹ്മാൻ, അച്യുതൻ നായർ, വിജയകുമാർ, ജയകുമാർ (ആർ.എസ്.പി), സജീവ് (എ.എ.പി), റാഫി (ലീഗ്), സഫറുള്ള (വ്യാപാരി വ്യവസായി, കമലേശ്വരം യൂനിറ്റ് പ്രസിഡൻറ്) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.