നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിൽ പ്രാർഥിക്കാനെത്തിയ വിശ്വസികളെ കാണിത്തടം ചെക്പോസ്റ്റിലും വിതുര കലുങ്ക് ജങ്ഷനിലും ലാത്തിച്ചാർജ് ചെയ്ത പൊലീസ് നടപടിക്കെതിരെ ഞായറാഴ്ചയും നെയ്യാറ്റിൻകര രൂപതയുടെ വിവിധ ദേവാലയങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും മൗനജാഥകളും നടന്നു. വ്ലാത്താങ്കര ഫൊറോനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉദിയൻകുളങ്ങര ദേവാലയത്തിൽനിന്നരംഭിച്ച പ്രകടനം ഫൊറോന വികാരി ഫാ.എസ്.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രകടനം നെയ്യാറ്റിൻകര പട്ടണത്തിൽ സമാപിച്ചു. രൂപത മീഡിയസെൽ ഡയറക്ടർ ഫാ. ജയരാജ്, രൂപത കെ.എൽ.സി.എ പ്രസിഡൻറ് ഡി. രാജു, കെ.എൽ.സി.എ സംസ്ഥാന സമിതി അംഗം ജെ. സഹായദാസ്, സെക്രട്ടറി സദാനന്ദൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ, ഫാ. ക്രിസ്റ്റഫർ, ഫാ.വിപിൻ എഡ്വേർഡ്, കെ.എൽ.സി.എ വ്ളാത്താങ്കര പ്രസിഡൻറ് സോമരാജ്, കെ.സി.വൈ.എം പ്രസിഡൻറ് സരിൻ തുടങ്ങിയവർ സംസാരിച്ചു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിവിധ ദേവാലയങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.