കിളിമാനൂർ: യാത്രക്കിടയിൽ സ്വകാര്യ ബസിെൻറ പിൻചക്രം പൊട്ടി പ്ലാറ്റ്ഫോറം തകർന്നുണ്ടായ അപകടത്തിൽ ബസ് യാത്രികരായ ഏഴുവയസ്സുകാരനടക്കം മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ കിളിമാനൂർ-ആറ്റിങ്ങൽ റോഡിൽ വെള്ളംകൊള്ളി ലയൺസ് ക്ലബിന് സമീപത്തെ വളവിലായിരുന്നു അപകടം. കിളിമാനൂരിൽനിന്ന് ആറ്റിങ്ങലിലേക്ക് വന്ന സ്വകാര്യ ബസിെൻറ പിൻചക്രമാണ് പൊട്ടിയത്. തുടർന്ന് പ്ലാറ്റ് ഫോറം തകർന്ന് ടയറിന് മുകൾ ഭാഗത്തെ സീറ്റിൽ യാത്ര ചെയ്തിരുന്നവർ അടക്കം മൂന്നു പേർക്ക് പരിക്കേൽക്കുകയായിരുന്നു . പരിക്കേറ്റവരിൽ തട്ടത്തുമല സ്വദേശിനി അജിതയെ മെഡിക്കൽ കോളജിലും വർക്കല മുത്താന സ്വദേശികളായ അരുൺ മനോജ് (ഏഴ്) , മായ (28) എന്നിവരെ കടുവയിൽ കെ. ടി.സി. ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആലംകോട് കിളിമാനൂർ റോഡിൽ സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സര ഓട്ടവും ഡ്രൈവിങ് പരിശീലനവും നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.