വീട്ടമ്മയെ കടന്നുപിടിച്ചത് ചോദ്യംചെയ്ത മകനെ മർദിച്ചതായി പരാതി; പഞ്ചായത്ത് അംഗം അറസ്​റ്റിൽ

കാട്ടാക്കട: അയൽവാസിയായ വീട്ടമ്മയെ പഞ്ചായത്ത് അംഗം കടന്നുപിടിച്ചത് ചോദ്യംചെയ്ത മകനെ മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട ഗ്രാമപഞ്ചായത്ത് കുളത്തുമ്മൽ വാർഡ് അംഗം കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശി സതീന്ദ്രനെ (40) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. മൂങ്ങോട്ടുകോണം സ്വദേശി കിരണിനാണ് (22) മർദനമേറ്റത്. ഇയാൾ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതര മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപത്തെ പൈപ്പിൽനിന്ന് വെള്ളമെടുത്ത് മടങ്ങും വഴി സതീന്ദ്രൻ വീട്ടമ്മയോട് അനാവശ്യം പറയുകയും കടന്നുപിടിക്കുകയും ചെയ്തുവത്രെ. വീട്ടമ്മ തടയാൻ ശ്രമിച്ചപ്പോൾ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം വീട്ടമ്മ ഭർത്താവിനോടും മകനോടും പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ പത്തരയോടെ ഗ്രാമപഞ്ചായത്ത് അംഗം വീട്ടമ്മയുടെ വീട്ടിലെത്തി. ഈസമയം വീട്ടിൽ ഇളയ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് സംഭവത്തെക്കുറിച്ച് ചോദിച്ച മകനെ ക്ഷുഭിതനായ പഞ്ചായത്ത് അംഗം മർദിക്കുകയായിരുന്നുവെന്ന് കാട്ടാക്കട പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിരണി​െൻറ ഇടതുകൈക്ക് രണ്ട് പൊട്ടലുകളും വലതുകൈക്ക് ഒരു പൊട്ടലും ഉണ്ട്. വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് സതീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രം പരിക്കേറ്റ കിരൺ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.