വർക്കല: അമിതവേഗത്തിൽ യുവാക്കൾ ഓടിച്ച സ്കൂട്ടർ എതിരേവന്ന കാറിനടിയിലേക്ക് പാഞ്ഞു കയറി. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ച കണ്ണനെ(18) ഫയർഫോഴ്സ് എത്തിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെ അണ്ടർ പാസേജ് ജങ്ഷനിലായിരുന്നു അപകടം. വർക്കല ടൗണിൽനിന്ന് കണ്ണനും സുഹൃത്തും വന്ന സ്കൂട്ടർ അണ്ടർ പാസേജ് റോഡിൽ എതിരേവന്ന കാറിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ണനും സുഹൃത്തും റോഡിലേക്ക് തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന യുവാവ് കൈയിൽനിന്ന് തെറിച്ചുപോയ മദ്യക്കുപ്പിയുമെടുത്ത് ഓടി രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ് റോഡിൽ കിടന്ന കണ്ണനെ ഫയർമാൻമാരാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കാറിനടിയിൽപ്പെട്ട സ്കൂട്ടർ തകർന്നു. കിണറ്റിൽവീണ യുവതിയെ ഫയർഫോഴ്സ് രക്ഷിച്ചു വർക്കല: വെള്ളം കോരവേ അബദ്ധത്തിൽ കിണറിനുള്ളിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷിച്ചു. ഇടവ, പി.എച്ച്.സിക്ക് സമീപം കൊച്ചു ആഴാൻറഴികത്ത് വീട്ടിൽ രഹ്നയാണ് (18)അപകടത്തിൽപ്പെട്ടത്. തൊണ്ണൂറടിയിലധികം ആഴമുള്ള കിണറിൽ 15 തൊടിയോളം വെള്ളവുമുണ്ടായിരുന്നു. കിണറിനകത്തെ പൈപ്പിൽ അള്ളിപ്പിടിച്ചുകിടന്ന യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മുകളിൽനിന്ന് നാട്ടുകാർ താഴേക്കിട്ടുകൊടുത്ത കയറിൽ പിടിച്ചുകിടന്ന യുവതിയെ വർക്കല ഫയർഫോഴ്സിലെ ലീഡിങ് ഫയർമാൻ ഉണ്ണികൃഷ്ണനാണ് കിണറിലിറങ്ങി പുറത്തെത്തിച്ചത്. വീഴ്ചയിൽ നിസ്സാര പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ നസീറിെൻറ നേതൃത്വത്തിൽ ഫയർമാൻമാരായ വിനോദ് കുമാർ, അരുൺകുമാർ, വിഷ്ണു, അജിൻ, പ്രിയരാഗ്, രാജീവ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.