ജ്യോതിഷിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; രണ്ടുപേർ പിടിയിൽ

പൂജപ്പുര: നാഡീ ജ്യോതിഷിയെ സ്ഥാപനത്തിൽ കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച രണ്ട് കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശികളായ ഫാറൂഖ് (26), സുമിത്ത് (32) എന്നിവരെയാണ് പൂജപ്പുര എസ്‌.ഐ പ്രേംകുമാർ അറസ്റ്റ് ചെയ്തത്. പൂജപ്പുര മുടവൻമുഗൾ റോഡിൽ പ്രവർത്തിക്കുന്ന അഗസ്ത്യ നാഡീ ജ്യോതിഷാലയം ഉടമ ഷൺമുഖസുന്ദരത്തെ ശനിയാഴ്ച വൈകീട്ട് 6.15ന് സ്ഥാപനത്തിലെത്തി പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പും ഇവർ ജ്യേതിഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.