വീട് കത്തിനശിച്ചു

നെടുമങ്ങാട്: പനയമുട്ടം കോതകുളങ്ങരയിൽ . കോതകുളങ്ങര കലാഭവനിൽ പ്രഭുവി​െൻറ വീട്ടിലാണ് അർധരാത്രി തീ പടർന്നത്. വീട് പൂർണമായും കത്തിനശിച്ചു. വീടിനോട് ചേർന്ന് റബർഷീറ്റിന് പുകയിടുന്ന മുറിയിൽനിന്നാണ് തീപടർന്നത്. റബർ കർഷകനായ പ്രഭുവും ഭാര്യ ശശികലയും സംഭവം നടക്കുമ്പോൾ വീട്ടിനുള്ളിൽ ഉറക്കത്തിലായിരുന്നു. തീയും പുകയും പടരുന്നത് കണ്ട് ഇവർ പുറത്തിറങ്ങിയതിനാൽ പരിക്കേറ്റില്ല. രണ്ടുമുറിയും അടുക്കളയുമടങ്ങുന്ന ഷീറ്റിട്ട വീടാണ് അഗ്നിക്കിരയായത്. സമീപവാസികൾ നെടുമങ്ങാട് ഫയർഫോഴ്സിൽ വിവരം അറിയിച്ചെങ്കിലും 15 കിലോമീറ്റർ മാത്രം ദൂരെയുള്ള ഫയർഫോഴ്സ് സംഭവസ്ഥലത്തെത്താൻ മുക്കാൽ മണിക്കൂറിലേറെ സമയമെടുത്തു. വഴിസൗകര്യമില്ലാത്തതിനാൽ എട്ട് ഹോസ് ബന്ധിപ്പിച്ചാണ് തീപിടിച്ച വീട്ടിലേക്ക് വെള്ളമെത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നൂറ്റമ്പതോളം റബർഷീറ്റുകൾ കത്തിനശിച്ചു. സമീപവാസികളും ഉദ്യോഗസ്ഥരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്ന് വീട് പൂർണമായും കത്തിയമരുകയായിരുന്നു. വസ്ത്രങ്ങളും കട്ടിലുമടക്കം വീട്ടുപകരണങ്ങളും റേഷൻകാ‌ർഡ് ഉൾപ്പടെയുള്ള മുഴുവൻ രേഖകളും കത്തിനശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.