പുക മലിനീകരണത്തിന് പരിഹാരവുമായി കെ.ടി.സി.ടി വിദ്യാർഥികൾ സതേൺ ഇന്ത്യ ശാസ്ത്രമേളയിൽ

കല്ലമ്പലം: പുകമൂലമുള്ള മലിനീകരണത്തിനും അതുമായി ബന്ധപ്പെട്ട അന്തരീക്ഷ ഊഷ്മാവ് വർധനവിനും ശാശ്വതപരിഹാരമാകുന്ന കണ്ടുപിടുത്തവുമായി കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ആഷിഖും അക്ഷരയും. പുകമലിനീകരണംമൂലം രാജ്യം നേരിടുന്ന ഭീഷണി ഒരുപരിധിവരെ തടയാൻ കഴിയുന്നതാണ് സ്മോക് റിമൂവർ എന്ന് നാമകരണംചെയ്ത പ്രോജക്റ്റ്. സ്കൂളിലെ സയൻസ് വിഭാഗം മേധാവി സി.എസ്. സന്ദീപി​െൻറ നേതൃത്വത്തിലാണ് ആഷിഖും അക്ഷരയും പ്രോജക്റ്റ് പൂർത്തീകരിച്ചത്. സെക്കന്തരാബാദിൽ ഏഴ് മുതൽ 15 വരെ നടക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കുന്നതിന് യാത്രതിരിച്ച ആഷിഖിനും അക്ഷരക്കും സ്കൂൾ ചെയർമാ​െൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചിത്രം: സതേൺ ഇന്ത്യ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ ആഷിഖും അക്ഷരയും സ്മോക് റിമൂവർ പ്രോജക്റ്റുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.