കിളിമാനൂർ: സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും എ.ഐ.റ്റി.യു.സി സംസ്ഥാന കൗൺസിൽ അംഗവുമായ റ്റി.എം. ഉദയകുമാറിെൻറ വീടിനുനേരെ ആക്രമണം. ശനിയാഴ്ച രാത്രി 11.45ഓടെയാണ് കല്ലേറുണ്ടായത്. ഉറക്കത്തിലായിരുന്ന ഉദയകുമാറും കുടുംബാംഗങ്ങളും ഉണർന്ന് ലൈറ്റ് ഇട്ടതോടെ അക്രമികൾ കടന്നുകളഞ്ഞു. ബൈക്കിലാണ് അക്രമിസംഘം വന്നതെന്നാണ് സൂചന. ബൈക്ക് സ്റ്റാർട്ടാക്കി വേഗത്തിൽ കടന്നുപോയ ശബ്ദം കേട്ടതായും വീട്ടുകാർ പറഞ്ഞു. ഉദയകുമാർ ഇതുസംബന്ധിച്ച കിളിമാനൂർ പൊലീസിന് പരാതി നൽകി. രണ്ട് ജനലുകൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. പത്ത്ദിവസം മുമ്പ് സി.പി.ഐ മണ്ഡലം സമ്മേളനത്തിന് പുതിയകാവിൽ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചിരുന്നു. കൂടാതെ സമ്മേളന നഗറിൽ സ്ഥാപിക്കാനായി ഉദയകുമാറിെൻറ വീടിനുസമീപം സൂഷിച്ചിരുന്ന കൊടിമരവും നശിപ്പിച്ചു. ആക്രമികളെ കുറിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി പി.ആർ. രാജീവ് ആവശ്യപ്പെട്ടു. ചിത്രവിവരണം: സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ തകർന്ന ജനാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.