അയിലം പാലത്തിലേക്കുള്ള റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും -എം.എൽ.എ ആറ്റിങ്ങൽ: അയിലം പാലത്തിലേക്കുള്ള റോഡിെൻറ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. കഴിഞ്ഞദിവസം പാലത്തിെൻറ അനുബന്ധപണികൾ എം.എൽ.എ വിലയിരുത്തി. അയിലം സ്‌കൂളിൽനിന്ന് പാലത്തിന് സ്ഥലമേറ്റെടുത്തപ്പോൾ സ്‌കൂളിന് സ്ഥലപരിമിതിയുണ്ടായിട്ടുണ്ട്. സ്‌കൂളിൽനിന്ന് ഏറ്റെടുത്ത സ്ഥലത്ത് മതിൽനിർമിക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. റോഡ് അയിലം ജങ്ഷനുമായി കൂട്ടിമുട്ടിക്കാൻ സ്വകാര്യവ്യക്തിയിൽ നിന്നേറ്റെടുത്ത ഭൂമിയിൽ പാർശ്വഭിത്തിയുടെയും റാമ്പിെൻറയും നിർമാണത്തിെൻറ ഒന്നാംഘട്ടവും പൂർത്തിയായിക്കഴിഞ്ഞു. 5.5 മീറ്റർ വീതിയിലും 22 മീറ്റർ നീളത്തിലും ആറ് മീറ്റർ ഉയരത്തിലുമുള്ള സൈഡ് വാളിെൻറ ആദ്യ സ്പാനിെൻറ കോൺക്രീറ്റ് പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ പണി പൂർത്തിയാക്കി മണ്ണ്‌നിറച്ച് റോഡ് നിർമിക്കലാണ് ഇനിയുള്ളത്. ഈരീതിയിൽ റോഡ് നിർമിക്കുമ്പോൾ ഇപ്പോൾ റോഡ് കടന്നുപോകുന്ന കുറച്ച് സ്ഥലം സ്‌കൂളിന് ലഭ്യമാക്കണമെന്ന് സ്‌കൂളധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പധികൃതരോട് എം.എൽ.എ ആവശ്യപ്പെട്ടു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തി സ്‌കൂളിനനുകൂലമായ നടപടിയുണ്ടാക്കാൻ ശ്രമിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. പാലത്തിെൻറ വടക്കുഭാഗത്ത് തോട്ടവാരവുമായി ബന്ധിപ്പിക്കുന്നിടത്ത് മെറ്റലിങ് ജോലികൾ അവസാന ഘട്ടത്തിലാണ്. പണി അടിയന്തരമായി പൂർത്തിയാക്കി മാർച്ചിൽ പാലം തുറക്കാൻ നടപടിയെടുക്കണമെന്ന് എം.എൽ.എ നിർദേശിച്ചു പ്രവേശനോത്സവം ചിറയിൻകീഴ്: സംസ്ഥാന സാക്ഷരത മിഷനും കടയ്ക്കാവൂർ പഞ്ചായത്ത് സാക്ഷരത മിഷനും സംയുക്തമായി തുടര്വിദ്യാകേന്ദ്രത്തിെൻറ ആഭിമുഖ്യത്തില്‍ പത്താംതരം, പ്ലസ് വൺ, പ്ലസ് ടു പഠിതാക്കളുടെ പ്രവേശനോത്സവം ഏഴിന് രാവിലെ 11ന് കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസില്‍ നടക്കും. കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. വിലാസിനി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തൃദീപ്കുമാര്‍ അധ്യക്ഷനാകും. സാക്ഷരത മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ പി. പ്രശാന്ത് വിഷയം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.