വീട്ടമ്മമാര്‍ക്ക് എല്‍.ഇ.ഡി. ബള്‍ബുകള്‍ നല്‍കി വിദ്യാർഥികള്‍ മാതൃകയായി

കാട്ടാക്കട: ഊര്‍ജ സംരക്ഷണത്തിന് . പരുത്തിപ്പളളി ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ എന്‍.എസ്.എസ് അംഗങ്ങളാണ് എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കിയത്. എന്‍.എസ്.എസ് യൂനിറ്റി​െൻറ 'ഹരിതകം'സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് വൊക്കേഷണല്‍ ഹയർ സെക്കൻഡറി എന്‍.എസ്.എസ് സെല്ലി​െൻറയും കെ.എസ്.ഇ.ബിയുടെയും സംയുക്ത പദ്ധതിയായ 'മിതം' പ്രോജക്ടി​െൻറ ഭാഗമായി ഉൗര്‍ജ സംരക്ഷണത്തി​െൻറ പ്രാധാന്യം മനസ്സിലാക്കിക്കുവാന്‍ വിദ്യാർഥികള്‍ വീട്ടമ്മമാർക്ക് ചോദ്യാവലി തയാറാക്കി നല്‍കിയിരുന്നു. ഇതില്‍ വിജയിച്ച വീട്ടമ്മമാര്‍ക്കാണ് വിദ്യാർഥികള്‍ എല്‍.ഇ.ഡി ബള്‍ബ് സമ്മാനമായി നല്‍കിയത്. ഈ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ ചെറിയ അശ്രദ്ധമൂലം വീടുകളില്‍ ഉണ്ടാകുന്ന ഊർജ നഷ്ടത്തെക്കുറിച്ച് വീട്ടമ്മമാരില്‍ അവബോധമുണ്ടാക്കാനും ഊർജസംരക്ഷണം നടത്താനുള്ള മാര്‍ഗനിർദേശങ്ങള്‍ നല്‍കാനും കഴിഞ്ഞതായി വിദ്യാർഥികള്‍ പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബി. സജീവ്, വളൻറിയര്‍മാരായ സഞ്ജയ്, അന്‍വര്‍, അനന്തു, ആദര്‍ശ്, അല്‍ത്താഫ് , ഹൃത്തിക് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.