വാഴോട്^മാവിള റോഡ് ഉദ്ഘാടനം ചെയ്തു

വാഴോട്-മാവിള റോഡ് ഉദ്ഘാടനം ചെയ്തു കിളിമാനൂർ: പഴയകുന്നുമ്മേൽ, -നിലമേൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വാഴോട്-മാവിള റോഡ് ഉദ്ഘാടനംചെയ്തു. വാഴോട്-മാവിള പ്രദേശവാസികളുടെ ചിരകാലസ്വപ്നമാണ് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ സാക്ഷാത്കരിച്ചത്. നാട്ടുകാർ വിട്ടുനൽകിയ വസ്തുവിൽകൂടി ഒരുകിലോമീറ്റർ ദൂരമാണ് പുതിയ റോഡ് നിർമിച്ചത്. നിലവിലുള്ള നീർചാലി​െൻറ സംരക്ഷണം ഉറപ്പുവരുത്തിയാണ് നിർമാണം. എം.സി റോഡിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണിത്. വാർഡ് അംഗം ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. മോഹൻദാസ്, ബിജു മാവിള, അനിൽ, അബ്ദുൽ സമദ്, ഷറഫ്, റഫീക്ക്, സുലൈമാൻ എന്നിവർ സംബന്ധിച്ചു. ചിത്രവിവരണം: വാഴോട്-മാവിള റോഡി​െൻറ ഉദ്ഘാടനം ജി.എൽ. അജീഷ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.