ചെമ്പകമംഗലത്ത്​ കാറും ബൈക്കും കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു

കഴക്കൂട്ടം: . ബൈക്ക് യാത്രികരായ കണിയാപുരം കല്ലുപാലം നാസ മൻസിലിൽ സൗദ-സവാദ് ദമ്പതികളുടെ മകൻ സാദിഖ് (23), കോരാണി കുഴിവിള വീട്ടിൽ സത്യ​െൻറ മകൻ സജിത് (23) എന്നിവരാണ് മരിച്ചത്. ചെമ്പകമംഗലം ജങ്ഷന് സമീപം ഞായറാഴ്ച രാത്രി 8.30 ഒാടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചശേഷം കാർ കുഴിയിലേക്ക് മറിഞ്ഞു. കാർ യാത്രികർക്ക് പരിക്കേറ്റു. സാദിഖിനേയും സജിത്തിനേയും സ്വകാര്യ ആംബുലൻസുകളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. കുമാരപുരം സ്വദേശിയായ ഡോക്ടറുടേതാണ് കാർ. അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസിലെ ഡ്രൈവർമാരെ സാമൂഹികവിരുദ്ധർ മർദിച്ചതായി ആരോപണമുണ്ട്. മർദനമേറ്റവർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.