നെൽവയൽ--തണ്ണീർത്തട നിയമം: ഓർഡിനൻസ് പിൻവലിക്കണം -സുധീരൻ തിരുവനന്തപുരം: നിയമസഭ ഐകകണ്ഠേ‍്യന പാസാക്കിയ 2008ലെ നെൽവയൽ--തണ്ണീർത്തട സംരക്ഷണ നിയമത്തിെൻറ അന്തഃസത്തയെതന്നെ സമ്പൂർണമായി ഹനിക്കുന്ന നിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞദിവസം ഗവർണർ ഒപ്പുവെച്ച ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം പൊതുആവശ്യത്തിെൻറ പേരിൽ നിയമം നോക്കാതെതന്നെ നിലം നികത്താൻ സർക്കാറിന് അനുമതി നൽകാം. പൊതുആവശ്യം എന്നതിെൻറ നിർവചനം സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പദ്ധതി എന്നതാണ്. നിലവിലുണ്ടായിരുന്ന പ്രാദേശിക നിരീക്ഷണ സമിതികൾ ഇല്ലാതാക്കിയിരിക്കുകയാണ്. ജില്ല-സംസ്ഥാന സമിതികളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഈ സമിതികൾ നിശ്ചയിക്കപ്പെട്ട സമയത്തിനകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ സർക്കാറിന് മറ്റേതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തി റിപ്പോർട്ട് വാങ്ങാവുന്നതാണ്. ജില്ല-സംസ്ഥാന സമിതികളെ ഫലത്തിൽ അപ്രസക്തമാക്കുന്ന വ്യവസ്ഥയാണ് കാണുന്നത്. പരിസ്ഥിതിനാശത്തിനും കുടിവെള്ള ലഭ്യത കുറക്കുന്നതിനും ഭക്ഷ്യോൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടവരുത്തുന്ന ഗുരുതര സാഹചര്യമാണ് ഈ നിയമഭേദഗതിയിലൂടെ ഉണ്ടാകുന്നതെന്ന് സുധീരൻ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.