കൊല്ലം: സംഘടന റിപ്പോർട്ടും ചർച്ചകളും . മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമയം പെങ്കടുക്കുന്നതും ജില്ല നേതൃത്വം അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ ആരെയും ചൊടിപ്പിക്കുംവിധം പരാമർശങ്ങളില്ലാത്തതും സമ്മേളനത്തിലെ ചർച്ചകളുടെ മൂർച്ച കുറച്ചു. കൊടും വിഭാഗീയത കെട്ടടങ്ങിയതിനാൽ വിമർശനങ്ങൾ പേരിലൊതുങ്ങി. ജനപിന്തുണ വർധിപ്പിക്കാൻ ഉതകുന്ന ഒരു നിർദേശവും ആരും മുന്നോട്ടുവെച്ചില്ല. മുഖ്യമന്ത്രി ഉടനീളം പെങ്കടുത്തതും വിമർശകരുടെ വായടപ്പിച്ചു. അദ്ദേഹത്തിെൻറ അപ്രീതിക്ക് പാത്രമായാലുള്ള അപകടം അറിവുള്ളതിനാൽ പ്രമുഖർ പലരും ചർച്ചക്ക് തയാറായതുപോലുമില്ലെന്ന് സമ്മേളന പ്രതിനിധികൾ പറയുന്നു. ആറര മണിക്കൂർ മാത്രമാണ് സമ്മേളനത്തിൽ സംഘടന റിപ്പോർട്ടിൻമേൽ ചർച്ച നടന്നത്. സാധാരണ സമ്മേളനങ്ങളിൽ 12 മണിക്കൂറിലേറെയൊക്കെയാണ് ചർച്ചകൾ നീളുക. ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുകളോ കാര്യമായ നിർദേശങ്ങളോ ഉണ്ടായിരുന്നില്ല. 'അഴകൊഴമ്പൻ' റിപ്പോർെട്ടന്ന് സമ്മേളന പ്രതിനിധികൾ പരസ്പരം പറഞ്ഞെങ്കിലും ചർച്ചയിൽ അത്തരം അഭിപ്രായങ്ങൾ ഉയർന്നില്ല. ആരെയും പിണക്കാത്ത റിപ്പോർട്ടും എല്ലാവരെയും പുകഴ്ത്തുന്ന ചർച്ചകളുമാണ് ഉണ്ടായത്. സംഘടനാ ദൗർബല‍്യങ്ങൾ പരിഹരിക്കാൻ റിപ്പോർട്ടിൽ മുന്നോട്ട് വെച്ച നിർദേശങ്ങൾ കുറെക്കാലമായി പതിവായി അവതരിപ്പിച്ച് വരുന്നവയായിരുന്നു. ജനങ്ങളെ സംഘടിപ്പിക്കാൻ ഇപ്പോൾ നടക്കുന്ന സംഘടനാ പ്രവർത്തനംകൊണ്ട് കഴിയില്ല, സംഘടനാ പ്രവർത്തനം നടക്കുന്നെങ്കിലും ജനങ്ങളിലാെക എത്താൻ പാർട്ടിക്ക് കഴിയുന്നില്ല എന്നെല്ലാമായിരുന്നു സംഘടനാ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ടിലുണ്ടായിരുന്നത്. ഇൗ പോരായ്മ പരിഹരിക്കാൻ ഒരു നിർദേശവും ചർച്ചകളിൽ ഒരിടത്തും ഉയർന്നില്ല. പാർട്ടി പ്രവർത്തകർ സൂക്ഷിക്കേണ്ട കമ‍്യൂണിസ്റ്റ് മൂല‍്യങ്ങൾ റിപ്പോർട്ടിൽ വിവരിച്ചിരുന്നു. അത്തരം പേരുദോഷമുള്ളവർ ഏരിയ ഭാരവാഹികൾ തൊട്ട് മുകളിലേക്കുള്ളവരാണ്. സമ്മേളനത്തിൽ പെങ്കടുത്തവരെല്ലാം ഏരിയ ഭാരവാഹിത്വത്തിന് മുകളിലേക്കുള്ളവരായതിനാൽ അത്തരം കാര്യങ്ങൾ ആരും ചർച്ചയാക്കിയില്ല. കേന്ദ്ര നേതൃത്വത്തിൽ കാരാട്ടും യെച്ചൂരിയും തമ്മിൽ നടക്കുന്ന ആശയേപ്പാര് സമ്മേളനത്തിൽ പരാമർശിച്ചവർ നന്നേ കുറവായിരുന്നു. പരാമർശിച്ചവരിൽ കൂടുതൽ പേരും തുണച്ചത് െയച്ചൂരിയെയായിരുന്നു. വി.എസ്. അച്യുതാനന്ദനെ പിന്തുണക്കുന്നവരുടെ തട്ടകമായിരുന്നു കഴിഞ്ഞ സമ്മേളനംവരെ കൊല്ലം. വി.എസ് പിന്തുണക്കുന്നത് യെച്ചൂരിയെ ആയതിനാലാണ് അതിനുസമാനമായ അഭിപ്രായങ്ങൾ ഉയർന്നത്. ഇതു മുൻകൂട്ടികണ്ട് കോൺഗ്രസിനോട് കൂട്ടുചേരേണ്ടതില്ലെന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിണറായി വിശദീകരിച്ചിരുന്നു. അതിനുവിരുദ്ധമായി ചർച്ചയിൽ പെങ്കടുത്തവർക്ക് താക്കീത് നൽകുംവിധം കോൺഗ്രസ് ബന്ധത്തിൽ പാർട്ടി നിലപാടിനുവിരുദ്ധമായി ആരും സംസാരിക്കേണ്ടതില്ലെന്നാണ് പിണറായി മറുപടി പറഞ്ഞത്. ബിനു. ഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.