*ഗേജാത്സവം 19ന് കൊല്ലം: തഴുത്തല ശ്രീമഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവം 10 മുതൽ 19 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച തഴുത്തല ഗജോത്സവം 19ന് വൈകീട്ട് അഞ്ചിന് കൊട്ടിയം ജങ്ഷനിൽ നടക്കും. 51ൽപരം ഗജവീരന്മാർ അണിനിരക്കും. 'മാനവീയം-2008' എന്ന പേരിൽ വിവിധ സമ്മേളനങ്ങൾ, സേവനപ്രവർത്തനങ്ങൾ എന്നിവയും ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഒമ്പതിന് വൈകീട്ട് അഞ്ചിന് ഉത്സവാഘോഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. സമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 10ന് വൈകീട്ട് അഞ്ചിന് കവിസമ്മേളനം സംവിധായകൻ ബാലു കിരിയത്ത് ഉദ്ഘാടനം ചെയ്യും. കവി ഗിരീഷ് പുലിയൂർ അധ്യക്ഷത വഹിക്കും. 11ന് ൈവകീട്ട് അഞ്ചിന് യുവജന സമ്മേളനം സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം ചെയ്യും. കൊട്ടിയം അജിത്കുമാർ അധ്യക്ഷതവഹിക്കും. 14ന് വൈകീട്ട് അഞ്ചിന് വനിത സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വനിത കമീഷൻ അംഗം ഷാഹിദാ കമാൽ അധ്യക്ഷതവഹിക്കും. 19ന് വൈകീട്ട് െകട്ടുകാഴ്ചയും എഴുന്നളത്തും തുടർന്ന് കൊട്ടിയത്ത് ഗേജാത്സവവും നടക്കും. രാത്രി എട്ടിന് 150ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന കുടമാറ്റം ക്ഷേത്ര മൈതാനിയിൽ നടക്കും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻറ് വി. രാധാകൃഷ്ണൻ, സെക്രട്ടറി അജയ്.ബി. ആനന്ദ്, ഉത്സവ കമ്മിറ്റി കൺവീനർ ബിജു ശിവദാസൻ, മീഡിയ സെൽ ചെയർമാൻ കൊട്ടിയം എൻ.അജിത്കുമാർ, പബ്ലിസിറ്റി ചെയർമാൻ രാംദാസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.