പുനലൂർ​^പൊൻകുന്നം കെ.എസ്​.ടി.പി.എ ​േറാഡ്: കരാര്‍ പുതുക്കാൻ വീണ്ടും രൂപരേഖ തയാറാക്കുന്നു

പുനലൂർ-പൊൻകുന്നം കെ.എസ്.ടി.പി.എ േറാഡ്: കരാര്‍ പുതുക്കാൻ വീണ്ടും രൂപരേഖ തയാറാക്കുന്നു *ഇത്തവണ 700 കോടിയാണ് പദ്ധതി വിഹിതം പത്തനാപുരം: പുനലൂർ-പൊന്‍കുന്നം കെ.എസ്.ടി.പി.എ റോഡിന് വീണ്ടും രൂപരേഖ തയാറാക്കുന്നു. വീണ്ടും സർവേ നടത്തി കരാര്‍ പുതുക്കി നിശ്ചയിക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. 2002ൽ നിർമാണത്തിന് തുക അനുവദിച്ച റോഡി​െൻറ സര്‍വേ നടത്തുന്നത് ഇത് മൂന്നാംതവണയാണ്. ഇത്തവണ ഏപ്രിലോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് കെ.എസ്.ടി.പി.എ. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ രണ്ടരവര്‍ഷം കൊണ്ട് നിർമാണം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സ്ഥലമേറ്റെടുപ്പ് 95 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ചിലപ്രദേശങ്ങളില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ കോടതി വഴി പരിഹരിക്കാനുള്ള കാലതാമസമാണ് നിർമാണം വൈകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. 83 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. കേരള സംസ്ഥാന ഗതാഗതപദ്ധതി പ്രകാരം പുനലൂര്‍ മുതല്‍ തൊടുപുഴ വരെയാണ് പാത. ഇതില്‍ മൂവാറ്റുപുഴ മുതല്‍ പൊന്‍കുന്നം വരെ പൂര്‍ത്തിയായി. തുടര്‍ന്നുള്ള ഭാഗം നടപ്പാക്കാന്‍ 2013ല്‍ രണ്ടാമത് സർവേ നടത്തിയിരുന്നു. എന്നാല്‍ നിർമാണസാമഗ്രികളുടെ വിലവർധന കാരണമാണ് വീണ്ടും സർവേ നടത്താന്‍ ഒരുങ്ങുന്നത്‌. 2002ല്‍ 183 കോടിക്കാണ് കരാര്‍ നല്‍കിയത്. 2013 ആയപ്പോള്‍ 602 കോടിയായി. ഇത്തവണ 700 കോടിയാണ് പദ്ധതി വിഹിതം. ഇ.പി.സിയിൽ ഉൾപ്പെടുത്തി ആകെ തുകയുടെ 56 ശതമാനം ലോകബാങ്ക് നൽകും. ബാക്കി 44 ശതമാനം തുക സംരംഭകർ മുടക്കണം. പുനലൂരില്‍നിന്ന് തുടങ്ങുന്ന പാത പത്തനാപുരം, പത്തനംതിട്ട, മണിമല, ചെറുവള്ളി, പൊന്‍കുന്നം വഴി ദേശീയപാത 183ൽ ചേരും. തുടർന്ന് പൊൻകുന്നം പാലാ പാതയിലൂടെ മൂവാറ്റുപുഴയിലേക്ക് പ്രവേശിക്കും. സർവേ പൂർത്തിയായാലും കേന്ദ്ര സർക്കാറി​െൻറ ഇക്കണോമിക്കൽ അഫയേഴ്സ് വകുപ്പി​െൻറ അനുമതിക്കായി കാത്തിരിക്കണം. ഇതിനായി സംസ്ഥാന സർക്കാർ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.