ചവറ: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. തെക്കുംഭാഗം പട്ടരഴികത്ത് പുതുവൽ രാരീഭവനത്തിൽ ശ്രീജിത്ത് എന്ന ജിത്തുവിനെയാണ് (32) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംഭാഗം ശ്രീവിലാസത്തിൽ ശിവപ്രസാദിനെയാണ് (56) ഇയാൾ ആക്രമിച്ചത്. വ്യാഴാഴ്ച പുലർച്ച ഒന്നിനായിരുന്നു ആക്രമണം. പ്രദേശവാസികളായ സ്ത്രീകളെ ശല്യം ചെയ്യുകയും രാത്രിയിൽ വീടുകളിൽ ചെന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നയാളാണ് ജിത്തു. ശിവപ്രസാദിെൻറ വീട്ടിലെത്തിയും ഇയാൾ ശല്യം ചെയ്തു. തുടർന്നാണ് ശിവപ്രസാദിനെ ആക്രമിച്ചത്. വെട്ടുകത്തിയുപയോഗിച്ച് നെറ്റി, തലക്ക് പിൻഭാഗം, വലതുകാൽ എന്നിവിടങ്ങളിൽ വെട്ടുകയായിരുന്നു. ചവറ സി.ഐ ഗോപകുമാർ, എസ്.ഐ രാജീവ്, എ.എസ്.ഐ ഡൊമിനിക്, ലത്തീഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.